8/25/2010

ഇരുളിന്‍ വാതില്‍


ഇല്ലെനിക്കീ ലോകത്ത്
വിരല്‍ ചൂണ്ടി അച്ഛനെന്നു പറയാനൊരാള്‍
യെന്‍ കൂട്ടുകാര്‍ക്കെല്ലാമുണ്ട്
സ്നേഹത്തിന്‍ നിറദീപമാം നന്മയുള്ളോരച്ഛന്‍
പഴിവാക്കാല്‍ മടുത്ത മനവുമായ്‌
എന്നിലെന്നും സ്നേഹത്തിന്‍ വാത്സല്യം പകരാനായ്
എന്നുമെന്‍ സര്‍വസ്സവുമായ് എനിക്കൊപ്പം-
ഉണ്ടായിരുന്നെന്‍ അമ്മയും ഇന്നെന്നെ തനിച്ചാക്കി
നിദ്രയിലാഴനീടവേ
വിണ്ണില്‍ ഞാനിന്നേകയായി മാറിനില്‍പൂ
ഭയമേറും കൂരിരുളിന്‍ നിശബ്ദയിലൂടെ
ഞാനിന്നേകയായ് നടന്നു നീങ്ങവേ
എന്നോയെന്‍ ചാരിലിരുന്നോരമ്മ ചൊല്ലി
ഇതുപോലോരമ്മയും വേണ്ടയിനീ ഭൂവില്‍
ഇരുളില്‍ മറതേടി അലയും
നീചര്‍ക്കുതന്‍ കാല്‍ച്ചുവട്ടില്‍
കിടന്നരയുവാനുള്ളതല്ലീ ജീവിതം
ഞാനിന്നോര്‍ത്ത് പൊയ് അമ്മതന്‍
കണ്ണീരിലാഴ്ന്ന വാക്കുകള്‍.

8/07/2010

ഉണ്ണിക്കാലടികള്‍കുഞ്ഞികരിവളയിട്ട കൈപിടിച്ചു ഞാന്‍
നിനക്ക് പിച്ചടിയോരങ്ങളില്‍ കൂട്ടായ്
പിച്ചവെച്ചു മുന്നേറിനാല്‍ നിന്‍
പിഞ്ചു കാലില്‍ നോവകറ്റാന്‍
സര്‍വസവുമായി വന്നെന്‍ ചാരെ നീ
ചില്‍ ചില്‍ കിലുങ്ങുന്ന കൊലുസിട്ട
കാലാലെന്‍ മടിയില്‍ നീ മയങ്ങീടവേ
നിന്‍ തലമുടിയിഴകള്‍ക്കിടയിലൂടെ
സ്വപ്നങ്ങളേറെ കുറിച്ചിട്ട കൈവിര-
ലിനാല്‍ മെല്ലെത്തഴുകി ഞാനിരിക്കെ
പേറ്റുനോവിന്‍ കാഠിന്യമറിഞ്ഞ
യെന്നുദരത്തില്‍മേല്‍
നനുനനുത്ത കൈവിരലിനാല്‍
പിഞ്ചോമനേ നീ താളം പിടിച്ചീടവേ
ആഹ്ലാദത്തിന്‍ മുള്‍ മുനയിലേറി
ഞാന്‍ നില്‍ക്കെ
കൊതിയോടൊരു വാക്കു ചൊല്ലാനായ്
വിതുമ്പുന്ന നിന്നധരംകണ്ടെന്നുള്ളം തുടിച്ചീടവേ
ഉണങ്ങിയ ചെറു ചുണ്ടുകള്‍ക്കിടയി-
ലൂടെ പതിയെ വിരലിനാല്‍
ഞാന്‍ താളമിട്ടീടവേ
മധുരമേറുമൊരു പുഞ്ചിരി
മാത്രം സമ്മാനിച്ചെന്‍
നേര്‍ക്കുനേര്‍ നോക്കിക്കിടക്കവേ
തിരികെ ഞാനൊന്നുണ്ണിക്കു
നല്‍കീ സ്നേഹത്തിലാര്‍ന്നൊരു ചുംബനം.

5/16/2010

മൌനമായ്


എന്നും നീയെന്‍ സ്വപ്നങ്ങളില്‍
നിറഞ്ഞു നില്‍ക്കുന്നൊരു
മായാ ചിത്രമായ് മാറവെ
നേരില്‍ കാണാന്‍ കൊതിയേറും
നിമിഷങ്ങള്‍ കടന്നു വന്നിടുന്നു
നേര്‍ത്ത തേങ്ങലോടെ
മൌനത്തിലാഴ്ന്നു
ഞാന്‍ നില്‍ക്കവേ
എന്‍ ഹൃദയത്തെ
സ്പര്‍ശിച്ച
ഏകാന്തതയുടെ
മുള്‍മുനയില്‍ ഞാന്‍
നില്‍ക്കുബോളും
എന്‍ ഹൃദയത്തില്‍...
എന്‍ചാരെ
നീ ഉണ്ടെന്നു ഞാന്‍
അറിയാതെ മോഹിച്ചീടുന്നു
ആഗ്രഹിച്ചീടുന്നു.

5/06/2010

പനിനീര്‍ മലരേ


ഹേ ! ചുവന്ന പനിനീര്‍ മലരേ....
സുഗന്ധം വിടര്‍ത്തുമാ നിന്‍
മുഖമോര്‍ത്താലെന്നില്‍
വിരിയുമാഹ്ലാദത്തിന്‍
ചിരിമണികള്‍ .
ഞാനിന്നോര്‍ത്തുവെച്ചൊരായിരം സ്വപ്നങള്‍ ...
പൂത്തുലയും നേരം ... യെന്‍ മനസ്സിന്‍
അകത്തളങളിലായ് നിറയും
പനിനീരില്‍ നിന്‍ മുഖത്തിന്‍ നറുപുന്ചിരി...
കണ്ടിടുന്നു ഞാന്‍.

4/30/2010

എന്‍ വേദന


അടുക്കാന്‍ ശ്രമിക്കുത്തോറും ...
പിരിയുമെന്നോര്‍മ്മയെന്നില്‍ .
അകലാന്‍ ശ്രമിക്കുത്തോറും ...
അടുക്കന്‍ കൊതിയെറും നിന്നില്‍ .
എന്തിനെന്നറിയില്ല....
എന്നിരുന്നാലും .......
എന്നും എന്‍ ജീവിതത്തില്‍
നിന്‍ സ്വരങളില്‍ നിറഞീടുന്ന
താളവും ഈണവും കൊതിച്ചീടുന്നു ഞാന്‍ .
കാലാന്തരം നീ എന്നില്‍ ഉണ്ടാകണ.....
മെന്നറിയാതെ മോഹിച്ചിടുന്നിതാ ഞാന്‍ ....
എന്നാല്‍ വിധി നമ്മെ അകറ്റിടുമോ???
അറിയില്ല....അറിയില്ല.....
ഇനിയെന്‍ വിധിയെന്തന്നറിയില്ല...
കാലാന്തരം എന്നില്‍ നീയില്ലെന്നോര്‍ക്കുബോള്‍ ...
അറിയാതെ..... അറിയാതെ....
ഉള്ളിന്‍നുള്ളില്‍ നിന്നൊരു
ഗദ്ഗദത്തിന്‍ നോവറിഞീടുന്നു ഞാന്‍ .

4/20/2010

മിന്നാമിനുങ്ങ്


വിജനമാം പുല്‍മേട്ടില്‍
തനിയെ ഇരുന്നു ഞാനെന്‍
നന്മയെ ചൊല്ലി
ഗദ്ഗദപ്പെടും നേര
മെന്‍ മൂകമാം മനസ്സിന്‍
വിങ്ങലകറ്റാനായ്....
ഒരിറ്റു ശാന്തിക്കായ് ....
മനമലയും നേര
മെന്നെരികില്‍ വന്നൊരാ...
മിന്നാമിനുങ്ങുകള്‍ മൂളിപ്പാടി
യെന്‍ മുന്നില്‍ .
മൂളും മിന്നാമിനുങ്ങു
ചൊലുത്തും പ്രകാശ
മെന്‍ നന്മത്തന്‍ സ്വാന്ത
നമാണെന്നു തോന്നിപ്പോയ
ശ്വാസത്തിന്‍ വെളിച്ചം
പരത്തിയിതാ....
വിജനമാം പുല്‍മേട്ടിലാമിന്നും
മിന്നാമിനുങ്ങുകള്‍ .

4/10/2010

പൂന്തോട്ടം


അഴകിന്‍ വര്‍ണ്ണച്ചിറകുവിടര്‍ത്തും ...
വാര്‍മഴവില്ലൊരു പൂന്തോട്ടം .
സ്വപനക്കൂട്ടില്‍ തനിച്ചുറങ്ങും....
മൈനപ്പെണ്ണിന്‍ പൂന്തോട്ടം .
കൊതിയൂറുന്നൊരു കാഴചയുമേകി....
ചാഞ്ചാടുന്നൊരു പൂന്തോട്ടം .
മാനവനേത്രം വണ്ടായമൃതം ...
നുകരും മഴവില്‍ പൂന്തോട്ടം.