8/25/2010

ഇരുളിന്‍ വാതില്‍


ഇല്ലെനിക്കീ ലോകത്ത്
വിരല്‍ ചൂണ്ടി അച്ഛനെന്നു പറയാനൊരാള്‍
യെന്‍ കൂട്ടുകാര്‍ക്കെല്ലാമുണ്ട്
സ്നേഹത്തിന്‍ നിറദീപമാം നന്മയുള്ളോരച്ഛന്‍
പഴിവാക്കാല്‍ മടുത്ത മനവുമായ്‌
എന്നിലെന്നും സ്നേഹത്തിന്‍ വാത്സല്യം പകരാനായ്
എന്നുമെന്‍ സര്‍വസ്സവുമായ് എനിക്കൊപ്പം-
ഉണ്ടായിരുന്നെന്‍ അമ്മയും ഇന്നെന്നെ തനിച്ചാക്കി
നിദ്രയിലാഴനീടവേ
വിണ്ണില്‍ ഞാനിന്നേകയായി മാറിനില്‍പൂ
ഭയമേറും കൂരിരുളിന്‍ നിശബ്ദയിലൂടെ
ഞാനിന്നേകയായ് നടന്നു നീങ്ങവേ
എന്നോയെന്‍ ചാരിലിരുന്നോരമ്മ ചൊല്ലി
ഇതുപോലോരമ്മയും വേണ്ടയിനീ ഭൂവില്‍
ഇരുളില്‍ മറതേടി അലയും
നീചര്‍ക്കുതന്‍ കാല്‍ച്ചുവട്ടില്‍
കിടന്നരയുവാനുള്ളതല്ലീ ജീവിതം
ഞാനിന്നോര്‍ത്ത് പൊയ് അമ്മതന്‍
കണ്ണീരിലാഴ്ന്ന വാക്കുകള്‍.

65 comments:

 1. sooryanay thazhugi urakkamunarthumen achaneyanekishttam ennoru song undu niya kettitundavum ennu thonnunnu athupole manoharamanu ee kavitha ente ella aashamsakalum niyajishadinum jishadniyakkum nerrunnu............. by fasil(paachu)

  ReplyDelete
 2. കവിത എനിക്ക് പോവില്ല.
  ഒരു സ്മൈലി ഇടുന്നു.
  :)

  ReplyDelete
 3. നിയാ..സംഭവവും പറയാനുദ്ദേശിച്ചതും
  പറഞ്ഞു ഫലിപ്പിച്ചതും എല്ലാം കൊള്ളാം..
  സംഗതികളൊക്കെയുണ്ട്..

  പക്ഷേ എഡിറ്റിംഗിന്റെ പോരായ്മ നന്നായനുഭവപ്പെടുന്നുണ്ട്.
  ധാരാളം കവിതകള്‍ വായിക്കുക..
  എഴുതിയ കവിത വീണ്ടും വീണ്ടും വായിച്ച്
  വരികള്‍ക്കിടയിലെ ഒഴുക്ക്,താളം നിലനിര്‍ത്തുക..

  "ഇരുളില്‍ മറതേടി അലയും
  നീചര്‍ക്കുതന്‍ കാല്‍ച്ചുവട്ടില്‍
  കിടന്നരയുവാനുള്ളതല്ലീ ജീവിതം
  ഞാനിന്നോര്‍ത്ത് പൊയ് അമ്മതന്‍
  കണ്ണീരിലാഴ്ന്ന വാക്കുകള്‍"

  ഇത് വളരെ നന്നായി!

  അഭിനന്ദനങ്ങള്‍ !!!

  ReplyDelete
 4. കവിത വായിച്ചു, നന്നാവുന്നുണ്ട്.

  ReplyDelete
 5. ഒരു കൊച്ചു ദുഖം .....നന്നായി

  ReplyDelete
 6. ഇരുളില്‍ മറതേടി അലയും
  നീചര്‍ക്കുതന്‍ കാല്‍ച്ചുവട്ടില്‍
  കിടന്നരയുവാനുള്ളതല്ലീ ജീവിതം
  ഞാനിന്നോര്‍ത്ത് പൊയ് അമ്മതന്‍
  കണ്ണീരിലാഴ്ന്ന വാക്കുകള്‍.

  ഒന്നുകൂടി ഉഷാറായിക്കോട്ടേ ആശയങ്ങള്‍.
  റമദാന്‍ ആശംസകള്‍.

  ReplyDelete
 7. അച്ചൻ അല്ല അച്ഛൻ
  അക്ഷരപ്പിശാചുക്കളെ പുറത്താക്കി
  എഴുതിത്തെളിയട്ടെ...

  റമദാന്‍ ആശംസകള്‍.

  ReplyDelete
 8. കൊള്ളാം

  റമദാന്‍ ആശംസകള്‍.

  ReplyDelete
 9. അച്ഛന്‍ എന്നത് കറക്റ്റാക്കു.. അച്ചന്‍ എന്ന് എഴുതല്ലേ.. കവിത നന്നായി..

  ReplyDelete
 10. ലാളിത്യമുള്ള വാക്കുകള്‍ .... ആശംസകള്‍

  ReplyDelete
 11. കൊള്ളാം നന്നായിരിക്കുന്നു.

  ReplyDelete
 12. ഭാവുകങ്ങള്‍..

  ReplyDelete
 13. നന്നായിരിക്കുന്നു..
  .... ആശംസകള്‍

  ReplyDelete
 14. കവിത കവിതയാവാന്‍ അല്‍പം കൂടി മിനുക്കുപണികള്‍ ആവശ്യമുണ്ടെന്നു തോന്നുന്നു.
  അക്ഷരപ്പിശകുകള്‍ ശ്രദ്ധിക്കുക.
  "നിദ്രയിലാഴനീടവേ"
  ഞാനിന്നോര്‍ത്ത് "പൊയ്"
  ആശംസകള്‍.

  ReplyDelete
 15. കൂടുതൽ എഴുതിതെളിയാൻ എല്ലാ ആശംസകളും നേരുന്നു

  ReplyDelete
 16. എഴുതി എഴുതി തെളിയുന്നുണ്ട് ...നന്നാവുന്നുണ്ട്...എല്ലാ വിധ ഭാവുകങ്ങളും..

  ReplyDelete
 17. നിയ.. കഴിഞ്ഞ കവിതയില്‍ ഞാന്‍ പറഞ്ഞ തിരുത്ത്‌ അതെ പടി ശരിയാക്കി. പക്ഷെ മനസ്സില്‍ കയറ്റിയില്ല .കുറച്ചു കുഴപ്പം ഈ കവിതയിലുമുണ്ട് .
  മനസ്സുണ്ട് . എഴുതുവാനുള്ള കഴിവുമുണ്ട്. പക്ഷേ വായനയില്ല .അതിന്‍റെ കുറവ് കവിതയില്‍ കാണാം . എഴുതിയതിനെ ഒന്ന് കൂടി വിലയിരുത്തി ,തിരുത്തി മുന്നോട്ട് പോവുക. ഭാവുകങ്ങള്‍

  ReplyDelete
 18. നല്ല ആശയം, പിന്നെ നൌഷാദ് പറഞ്ഞ പോരായ്മ ഉണ്ട്. വായിച്ചു വായിച്ച് എഴുതി തെളിയുക, ആശംസകൾ!

  ReplyDelete
 19. നന്നായിട്ടുണ്ട്

  ReplyDelete
 20. കവിത ഇഷ്ടായി, വിഷയത്തെ കുറിച്ച് ഒന്നും പറയാനില്ല

  ReplyDelete
 21. കവിത എനിക്കിഷ്ട്ടപ്പെട്ടു

  നോക്കണേ പ്ലീസ്

  http://tkjithinraj.blogspot.com/

  ReplyDelete
 22. കുഴപ്പമില്ല എന്നു പറയാമെന്നുമാത്രം....

  ReplyDelete
 23. കവിത കൊള്ളാം , എഴുതി എഴുതി തെളിയും .

  ReplyDelete
 24. കൊള്ളാം, നന്നായിട്ടുണ്ട്...ആശംസകൾ ...

  ReplyDelete
 25. നിയ,വൈകി ആണേലും ഓണാശംസകള്‍! കവിത നന്നായിട്ടുണ്ട്...

  ReplyDelete
 26. പിന്നെ വിണ്ണില്‍ ആണോ നില്‍പ്പ്..കവിതയിലെ പെണ്‍കുട്ടി?

  ReplyDelete
 27. അഭിനന്ദനങ്ങള്‍!!!.

  ഇനിയും ഒരുപാട്‌ എഴുതുക

  ReplyDelete
 28. കവിതയുടേ വിഷയം ആ ചിന്ത ഒക്കെ നല്ലതു കുഞ്ഞേ.വായനാസുഖം കുറച്ചുകൂടെ വരനില്ലേ.
  നന്നയി എഴുതാന്‍ കഴിയും കുഞ്ഞേ.എഴുതൂ....
  എല്ലാ ഭവുകങ്ങളും...

  ReplyDelete
 29. കൊള്ളാം..നന്നായി വായിക്കുക..
  ഇനിയും എഴുതുക..
  അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുക..
  എല്ലാ വിധ ആശംസകളും നേരുന്നു..

  ReplyDelete
 30. കവിത നന്നായിരിക്കുന്നു.

  ReplyDelete
 31. നന്നായി.ഇതില്‍ പാതി,എന്റെയും ദു:ഖമാണ്..

  ReplyDelete
 32. "ഇരുളില്‍ മറതേടി അലയും
  നീചര്‍ക്കുതന്‍ കാല്‍ച്ചുവട്ടില്‍
  കിടന്നരയുവാനുള്ളതല്ലീ ജീവിതം"
  ഞാനിന്നോര്‍ത്ത് പൊയ് അമ്മതന്‍
  കണ്ണീരിലാഴ്ന്ന വാക്കുകള്‍..

  ഈ വരികളിലുണ്ട് ദീപ്തമായൊരു പ്രതിഞ്ജ.
  നല്ല വരികള്‍ക്ക് ഒരായിരം ആശംസകള്‍.

  ReplyDelete
 33. ദുഃഖസാന്ദ്രമായ വരികള്‍

  ഇനിയും നന്നാക്കാമായിരുന്നു..

  സ്നേഹത്തോടെ..
  ലക്ഷ്മി

  ReplyDelete
 34. നന്നായിരിക്കുന്നു..
  .... ആശംസകള്‍ !!

  ReplyDelete
 35. നിയ കവിതയിലേക്ക് വളരാനുണ്ട്. വളരെ വേദനാജനകമായ ഒരു മൊഹൂർത്തമാണിവിടെ ആവിഷ്കരിക്കാനുള്ളത്. അത് മനസിലിട്ട് ഉരുക്കണം. ആ വേദന നാം അനുഭവിക്കണം. നമ്മുടെ ഉള്ള് കരഞ്ഞാലേ വായനക്കാരനും ആ അനുഭവം കിട്ടൂ.

  ഇല്ലെനിക്കീ ലോകത്ത്
  വിരല്‍ ചൂണ്ടി അച്ഛനെന്നു പറയാനൊരാ-
  ളെന്‍ കൂട്ടുകാര്‍ക്കെല്ലാമുണ്ട്
  എന്നിങ്ങനെയാണ് ശരിയായി വരി മുറിക്കേണ്ടത്.

  വിണ്ണില്‍ ഞാനിന്നേകയായി
  വിണ്ണ് എന്ന വാക്ക് ആകാശം, സ്വർഗ്ഗം എന്നീ അർഥത്തിലല്ല ഉപ്യോഗിച്ചതെങ്കിൽ മണ്ണ് എന്ന് മാറ്റണം.

  ReplyDelete
 36. സ്നേഹത്തിന്‍ നിറദീപമാം നന്മയുള്ളോരച്ഛന്‍

  ReplyDelete
 37. നിയ, ഞാനുമുണ്ട് കൂട്ടിന് ആ ദു:ഖങ്ങള്‍ പങ്കുവയ്ക്കാന്‍.

  ReplyDelete
 38. അമ്മയുടെ വാക്കും...പഴയ ചാക്കും...!

  ReplyDelete
 39. Nashttapedalukal...!

  Manoharam, Ashamsakal...!!!

  ReplyDelete
 40. ''കേട്ട രാഗങ്ങള്‍ ഹൃദ്യം; കേള്‍ക്കാത്തവ അതിലേറെ ഹൃദ്യം...''
  നിയ യുടെ കവിതകളെ കുറിച്ച്‌ ഇതേ എനിക്ക് പറയാനുള്ളൂ..
  തുടരുക. എല്ലാ ആശംസകളും!

  ReplyDelete
 41. നിയക്ക്‌ പെരുന്നാള്‍ ആശംസകള്‍ ..കവിത എന്‍റെ ഇഷ്ട്ട വിഷയം ആണ് .ഇനിയും ഇത് വഴി വരാം .

  ReplyDelete
 42. ഇനിയും എഴുതുക..എല്ലാ ആശംസകളും..

  ReplyDelete
 43. ഇഷ്ട്ടമായി കേട്ടോ

  "ഇതുപോലോരമ്മയും വേണ്ടയിനീ ഭൂവില്‍"

  ReplyDelete
 44. കൊള്ളാം..കവിതയിലേക്ക് ഇന്നിയും വളരണം

  ReplyDelete
 45. നിയാ, ആശയം ഇഷ്ടമായി. കവിതയും കൊള്ളാം. നിയയുടെ മനസ്സില്‍ കവിതയുണ്ട്. ഒന്നു നല്ല പോലെ ധ്യാനിച്ചാല്‍ നല്ല നല്ല കവിതകള്‍ എഴുതുവാനുള്ള കഴിവുണ്ട്. ആശംസകള്‍.

  ReplyDelete
 46. കവിത വായിച്ചു, നന്നാവുന്നുണ്ട്.

  ReplyDelete
 47. പുതിയ പോസ്റ്റ് തപ്പി ഇറങ്ങിയതാ...പുതിയത് വേഗം വരട്ടേ

  ReplyDelete
 48. നന്നായിട്ടുണ്ട്

  ReplyDelete
 49. This comment has been removed by the author.

  ReplyDelete
 50. kuttikal kanneerinte vaakukal kurikumbol alpam vishamam thonnunnu.ningal santoshamulla kaaryangal parayoo.

  ReplyDelete
 51. അഭിനന്ദനങ്ങൾ

  www.aksharakood.blogspot.com

  ReplyDelete
 52. ഉടയോണ്റ്റെ വികൃതിയില്‍വിടരുന്നതെല്ലാം നമ്മുടെ കൈയ്യെത്തും ദൂരത്തിനപ്പുറത്ത്‌.....
  കവിത നന്നാവുന്നു....

  ReplyDelete
 53. നല്ല കവിത ...നല്ല ഭാവന ..പക്ഷെ ഞാന്‍ വരാന്‍ വൈകി ...പിന്നെ ഞാന്‍ ഒരു പുതിയ ബ്ലോഗ്‌ തുടങ്ങിയപ്പോഴേക്കും ഇവിടെ വിളിക്കാന്‍ വന്നതാ ...അപ്പം ഇതിനകത്തു ആളും അനക്കവും ഒന്നുമില്ല ...എന്തായിത് ? എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കെന്നെ..ചുമ്മാ ഒരു രസമല്ലേ..അത് വായിക്കുവാനും കമെന്റുവാനും ഒക്കെ വേറെ ഒരു രസമല്ലേ ...:))

  ReplyDelete