
കുഞ്ഞികരിവളയിട്ട കൈപിടിച്ചു ഞാന്‍
നിനക്ക് പിച്ചടിയോരങ്ങളില്‍ കൂട്ടായ്
പിച്ചവെച്ചു മുന്നേറിനാല്‍ നിന്‍
പിഞ്ചു കാലില്‍ നോവകറ്റാന്‍
സര്‍വസവുമായി വന്നെന്‍ ചാരെ നീ
ചില്‍ ചില്‍ കിലുങ്ങുന്ന കൊലുസിട്ട
കാലാലെന്‍ മടിയില്‍ നീ മയങ്ങീടവേ
നിന്‍ തലമുടിയിഴകള്‍ക്കിടയിലൂടെ
സ്വപ്നങ്ങളേറെ കുറിച്ചിട്ട കൈവിര-
ലിനാല്‍ മെല്ലെത്തഴുകി ഞാനിരിക്കെ
പേറ്റുനോവിന്‍ കാഠിന്യമറിഞ്ഞ
യെന്നുദരത്തില്‍മേല്‍
നനുനനുത്ത കൈവിരലിനാല്‍
പിഞ്ചോമനേ നീ താളം പിടിച്ചീടവേ
ആഹ്ലാദത്തിന്‍ മുള്‍ മുനയിലേറി
ഞാന്‍ നില്‍ക്കെ
കൊതിയോടൊരു വാക്കു ചൊല്ലാനായ്
വിതുമ്പുന്ന നിന്നധരംകണ്ടെന്നുള്ളം തുടിച്ചീടവേ
ഉണങ്ങിയ ചെറു ചുണ്ടുകള്‍ക്കിടയി-
ലൂടെ പതിയെ വിരലിനാല്‍
ഞാന്‍ താളമിട്ടീടവേ
മധുരമേറുമൊരു പുഞ്ചിരി
മാത്രം സമ്മാനിച്ചെന്‍
നേര്‍ക്കുനേര്‍ നോക്കിക്കിടക്കവേ
തിരികെ ഞാനൊന്നുണ്ണിക്കു
നല്‍കീ സ്നേഹത്തിലാര്‍ന്നൊരു ചുംബനം.






