5/16/2010

മൌനമായ്


എന്നും നീയെന്‍ സ്വപ്നങ്ങളില്‍
നിറഞ്ഞു നില്‍ക്കുന്നൊരു
മായാ ചിത്രമായ് മാറവെ
നേരില്‍ കാണാന്‍ കൊതിയേറും
നിമിഷങ്ങള്‍ കടന്നു വന്നിടുന്നു
നേര്‍ത്ത തേങ്ങലോടെ
മൌനത്തിലാഴ്ന്നു
ഞാന്‍ നില്‍ക്കവേ
എന്‍ ഹൃദയത്തെ
സ്പര്‍ശിച്ച
ഏകാന്തതയുടെ
മുള്‍മുനയില്‍ ഞാന്‍
നില്‍ക്കുബോളും
എന്‍ ഹൃദയത്തില്‍...
എന്‍ചാരെ
നീ ഉണ്ടെന്നു ഞാന്‍
അറിയാതെ മോഹിച്ചീടുന്നു
ആഗ്രഹിച്ചീടുന്നു.

42 comments:

 1. ഒന്ന് രണ്ട് അക്ഷരതെറ്റുകൾ ഉണ്ടെന്നുള്ള കുഴപ്പം മാത്രമേ ഉള്ളൂ..

  ReplyDelete
 2. കുഴപ്പമില്ല.. അക്ഷരതെറ്റുകൾ ബിലാത്തി സൂചിപ്പിച്ചല്ലോ

  ReplyDelete
 3. അല്ല അപ്പോള്‍ നിങ്ങള്‍ ആളെ അടുത്ത് എത്തിയില്ലെ? ജിഷാദ് പറഞ്ഞല്ലോ വന്നു എന്ന്.! (തമാശ)

  കവിത കൊള്ളാം.!

  ReplyDelete
 4. വന്നു
  വായിച്ചു...
  ഭാവുകങ്ങള്‍...  >ഹ്രിദയത്തെ<

  'ഹൃ' കിട്ടുന്നില്ലേ...
  hr^ ടൈപ്പു ചെയ്താല്‍ 'ഹൃ' കിട്ടും..

  ReplyDelete
 5. ആശംസകള്‍, തുടരുക

  ReplyDelete
 6. മോഹം ജീവിച്ചോളും

  ReplyDelete
 7. മൌനത്തിന്റെ കീഴിലമരുന്ന മോഹം കണ്ടു ഞാന്‍!!!!

  ReplyDelete
 8. സ്വപ്നവും, മോഹങ്ങളും മധുരനൊമ്പരങ്ങളും.....യാതാര്ത്ഥ്യങ്ങളുടെ ഇരുണ്ട മുഖത്തേക്കാള്‍ എത്ര ഭേദം

  ReplyDelete
 9. ഞാന്‍ എപ്പോളും ഉണ്ടല്ലോ കൂടെ... പോരെ ? ഹ...ഹ...ഹ...

  ReplyDelete
 10. ഇനി കവിതയിലെ ആശയങ്ങള്‍ കുറേശെ ഉയര്‍ന്നു തുടങ്ങട്ടെ..
  ആശംസകള്‍...

  ReplyDelete
 11. നിയ ,
  നന്നായിട്ടുണ്ട് ....................
  ആശംസകള്‍

  ReplyDelete
 12. ഏകാന്തതയുടെ മുൾമുനയിൽ നിൽക്കുമ്പോൾ ...
  എൻ ഹൃദയത്തിൽ എൻ ചാ‍രെ നീ ഉണ്ടെന്നു ഞാൻ മോഹിച്ചിരുന്നു ... എന്തോ ഒരു ചേരായ്ക പോലെ ഇല്ലെ ????? ( എൻ ചാരെ നീ ഉണ്ടായിരുന്നെങ്കിൽ ... )ഞാൻ മോഹിച്ചിരുന്നു .. എന്നല്ലെ വാക്കുകൾക്ക് ചേർച്ചയാകുക ആസംസകൾ ഇനിയും നന്നാകട്ടെ .. ധാരാളം എഴുതാൻ സാധിക്കട്ടെ..

  ReplyDelete
 13. ആളിപ്പോഴും കൂടയില്ലേ പിന്നെന്തിനീ മോഹം ?

  ReplyDelete
 14. Dear Niya,
  Good Morning!
  You have a beautiful name!The strong belief that the dear ones are always with us make us move forward with confidence!
  Wishing you a wonderful weekend,
  Sasneham,
  Anu

  ReplyDelete
 15. എന്നാണാവോ ഒരു കവിത കൊലുസ്സില്‍ പോസ്റ്റ് ചെയ്യാന്‍ എനിക്ക് കഴിയുക?

  ഭാവുകങ്ങള്‍.!

  ReplyDelete
 16. വാകുകള്‍ കുറച്ച് കൂടി ചെത്തി മിനുക്കി ഭംഗിയാക്കൂ..
  കവിതയിലെ ആശയം പോലെ
  വരികളുടെ സൗന്ദര്യവും വര്‍ദ്ധിക്കും..
  പ്രണയത്തിന്റെ തീവ്രവും തീഷ്ണവുമായ
  തലത്തിലേക്ക് കവിത ആഴ്ന്നിറങ്ങട്ടെ..
  എല്ലാ ആശംസകളും.!

  ReplyDelete
 17. ഏകാന്തതയുടെ
  മുള്‍മുനയില്‍ ഞാന്‍
  നില്‍ക്കുബോളും
  എന്‍ ഹൃദയത്തില്‍...
  എന്‍ചാരെ
  നീ ഉണ്ടെന്നു ഞാന്‍
  അറിയാതെ മോഹിച്ചീടുന്നു
  ആഗ്രഹിച്ചീടുന്നു.
  എന്റെ അവസ്ഥ.

  ReplyDelete
 18. വായിച്ചു...
  ഭാവുകങ്ങള്‍...

  ReplyDelete
 19. മാധ്യമത്തിലെ ചെപ്പില്‍ ബ്ലോഗ് പരിചയത്തില്‍ കണ്ടു.ആശംസകള്‍ .

  ReplyDelete
 20. " എന്‍ ഹൃദയത്തെ
  സ്പര്‍ശിച്ച
  ഏകാന്തതയുടെ
  മുള്‍മുനയില്‍ ഞാന്‍
  നില്‍ക്കുബോളും
  എന്‍ ഹൃദയത്തില്‍...
  എന്‍ചാരെ
  നീ ഉണ്ടെന്നു ഞാന്‍
  അറിയാതെ മോഹിച്ചീടുന്നു"
  lovely lines...

  ReplyDelete
 21. ഹെന്ത്! ഞാനിവിടെ വന്നില്ലെന്നോ!
  ഈ കവിത വായിച്ചില്ലെന്നോ!
  My God..!!!

  ReplyDelete
 22. തരക്കേടില്ലാതെ എഴുതി.മോഹങ്ങളും ആശകളൂം അല്ലേ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്.

  ReplyDelete
 23. കവിതയിൽ വ്യക്തിപരമായ മോഹങ്ങൾ, നിരാശകൾ, ഇഷ്ടങ്ങൾ, കാത്തിരിപ്പുകൾ, ഒക്കെയും വായനക്കാരന്റേതു കൂടി ആകണം, അപ്പോഴേ പങ്കുവയ്ക്കലുകൾ കവിതയിൽ സഫലമാവൂ. പിന്നെ പഴയകാര്യങ്ങൾ പഴയ വാക്കുകളിൽ പറഞ്ഞിട്ടു കാര്യമില്ലല്ലോ. പുതുക്കൂ, വാക്കും വിഷയങ്ങളും.

  ReplyDelete
 24. Niramulla Swapnam...!

  Manoharam, Ashamsakal...!!!

  ReplyDelete
 25. ഇരുമെയ്യനെന്നാലും മനമോന്നായി
  മരണം വരെ നിങ്ങള്‍ പിരിയാതെ...!!

  ഇതിന്നോ ജീഷാദേ.....
  നിന്നെ ഞാന്‍ തോട്ടത്തിലാക്കി
  തോട്ടം സൂക്ഷിക്കാനോ.....
  ..................
  --------------------------
  ഇവിടെ ആദ്യമാണ്
  കവിത മനോഹരമായി കേട്ടോ.

  .

  ReplyDelete
 26. ഹൃദയത്തെ സ്പര്‍ശിച്ച ഏകാന്തതയുടെ .....
  ഈ മൌനം.....
  കൊള്ളാം...നിയ
  തുടരുക ...ഭാവുകങ്ങള്‍

  ReplyDelete
 27. മനസ്സിനെ തൊട്ടുണര്‍ത്തുന്ന ഒരു കവിത കൊള്ളാം നിയാ ഇനിയും നന്നായി എഴുതാന്‍ കഴിയട്ടെ ...... ആശംസകള്‍

  ReplyDelete
 28. നിയക്ക്‌ കാവ്യ ഹൃദയമുണ്ട് . ആ ഹൃദയം പുറത്തേക്ക് നോക്കുന്നില്ല.

  ReplyDelete
 29. കൊള്ളാം നന്നാവുന്നുണ്ട്... ഭാവുകങ്ങള്‍

  ReplyDelete