8/07/2010

ഉണ്ണിക്കാലടികള്‍



കുഞ്ഞികരിവളയിട്ട കൈപിടിച്ചു ഞാന്‍
നിനക്ക് പിച്ചടിയോരങ്ങളില്‍ കൂട്ടായ്
പിച്ചവെച്ചു മുന്നേറിനാല്‍ നിന്‍
പിഞ്ചു കാലില്‍ നോവകറ്റാന്‍
സര്‍വസവുമായി വന്നെന്‍ ചാരെ നീ
ചില്‍ ചില്‍ കിലുങ്ങുന്ന കൊലുസിട്ട
കാലാലെന്‍ മടിയില്‍ നീ മയങ്ങീടവേ
നിന്‍ തലമുടിയിഴകള്‍ക്കിടയിലൂടെ
സ്വപ്നങ്ങളേറെ കുറിച്ചിട്ട കൈവിര-
ലിനാല്‍ മെല്ലെത്തഴുകി ഞാനിരിക്കെ
പേറ്റുനോവിന്‍ കാഠിന്യമറിഞ്ഞ
യെന്നുദരത്തില്‍മേല്‍
നനുനനുത്ത കൈവിരലിനാല്‍
പിഞ്ചോമനേ നീ താളം പിടിച്ചീടവേ
ആഹ്ലാദത്തിന്‍ മുള്‍ മുനയിലേറി
ഞാന്‍ നില്‍ക്കെ
കൊതിയോടൊരു വാക്കു ചൊല്ലാനായ്
വിതുമ്പുന്ന നിന്നധരംകണ്ടെന്നുള്ളം തുടിച്ചീടവേ
ഉണങ്ങിയ ചെറു ചുണ്ടുകള്‍ക്കിടയി-
ലൂടെ പതിയെ വിരലിനാല്‍
ഞാന്‍ താളമിട്ടീടവേ
മധുരമേറുമൊരു പുഞ്ചിരി
മാത്രം സമ്മാനിച്ചെന്‍
നേര്‍ക്കുനേര്‍ നോക്കിക്കിടക്കവേ
തിരികെ ഞാനൊന്നുണ്ണിക്കു
നല്‍കീ സ്നേഹത്തിലാര്‍ന്നൊരു ചുംബനം.

55 comments:

 1. നിയാ, ജിഷാദ് പണി ഒപ്പിച്ച മട്ടുണ്ടല്ലോ..

  മുന്‍‌കൂര്‍ ആശംസകള്‍ നേരുന്നു !!!

  ReplyDelete
 2. കവിതയും ഫോട്ടോയും എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. ഒരു പുഞ്ചിരി ഞാനും ഫോർ‌വേഡ് ചെയ്യുന്നു.

  ReplyDelete
 3. അല്ല രണ്ടു പേരും ഒരുമിച്ചു ഇറങ്ങിയിരിക്ക്യ..ബൂലോകം കീഴടക്കാന്‍..
  ഉണ്ണിക്കാല് കാണാറായോ നിയാ?

  ReplyDelete
 4. അക്ഷര തെറ്റുകള്‍ സൂക്ഷിക്കുക... എല്ലാവിധ ആശംസകളും നേരുന്നു !!! ....

  ReplyDelete
 5. നിയക്കുട്ടി ....
  നല്ല എഴുത്ത് ..
  ഒരു ഓമനത്തം വരികളിലുടെ..
  തുടരുക ...ആശംസകള്‍

  ReplyDelete
 6. ഓമനമുഖമുള്ള ഒരു കുഞ്ഞികാലുള്ള കവിത.
  പിന്നെ, വന്നെന്‍ ചാരെ നീ --ഇതു പോരെ..?
  വിതുമ്പുന്ന നിന്‍ അദരം കണ്ടെന്‍
  അധരം ആണ്..ശരി...

  ReplyDelete
 7. നിയാ, നല്ല വാത്സല്യം തുളുമ്പുന്ന വരികള്‍..
  നന്നായിട്ടുണ്ട്,തുടരുക.

  ReplyDelete
 8. നിയാ നന്നായി അവതരിപ്പിച്ചിട്ടുണ്ട് എന്റെ എല്ലാ ആശംസകളും ...........

  ReplyDelete
 9. മാതൃത്വം കൊതിക്കുന്ന മനസ്സില്‍ നിന്നും അണപൊട്ടിയൊഴുകിയ വാല്‍സല്യം നിറഞ്ഞ ഈരടികള്‍...

  ആശംസകള്‍

  ReplyDelete
 10. നല്ല വരികള്‍ ..
  പ്ക്ഷെ ആ ചിത്രം ഒട്ടും തന്നെ യോജിക്കുന്നില്ല :)
  ആ കുട്ടിക്ക് കരിവളയും ഇല്ല കൊലുസും ഇല്ലാ..സാരമില്ല,
  കരിവളയും കുഞ്ഞി കൊലുസും ചേര്‍ത്ത് ചിത്രം പിന്നെ മാറ്റിയിടാം അല്ലേ?

  പ്രാര്‍ത്ഥനകള്‍

  ReplyDelete
 11. നന്നായിരിക്കുന്നൂ...കേട്ടൊ
  കൊതിയോടെ ഒരുവാക്ക് ചോല്ലനായ്
  വിതുമ്പുന്ന നിന്‍ അധരം കണ്ടെന്‍
  ഉള്ളു തുടിച്ചീടവേ
  ഉണങ്ങിയ ചെറു ചുണ്ടുകള്‍ക്കിടയി-
  ലൂടെ പതിയെ വിരലിനാല്‍
  ഞാന്‍ താളമിട്ടീടവേ
  മധുരമേറുമൊരു പുഞ്ചിരിയായ്
  മാത്രം സമ്മാനിച്ചെന്‍
  നേര്‍ക്കു നേര്‍ നോക്കി കിടക്കവേ
  തിരികെ ഞാനെന്‍ ഉണ്ണിക്കു
  നല്‍കീ സ്നേഹത്തിലാര്‍ന്നൊരു ചുംബനം.

  ReplyDelete
 12. കവിതയെപ്പറ്റി എനിക്കൊന്നുമറിയില്ല,എന്നാലും നല്ല ഓമനത്തമുള്ള വരികളായിത്തോന്നി. പറഞ്ഞ പോലെ രണ്ടാളും കൂടി “ബൂലോകം” കീഴടക്കാന്‍ തന്നെ തീരുമാനിച്ചുവല്ലെ?,ആശംസകള്‍ നേരുന്നു!.സായിപ്പിന്റെ കുട്ടിയെ മാറ്റി നല്ല നാടന്‍ കുട്ടിയുടെ ചിത്രം ചേര്‍ക്കാന്‍ ശ്രദ്ധിക്കുമല്ലോ?

  ReplyDelete
 13. നല്ല കവിത ..!!
  നല്ല മോളും .!!
  ആശംസകള്‍ ...

  ReplyDelete
 14. അല്ല നീ ഇങ്ങനെ പോയാല്‍ ഞാന്‍ ഇത്തിരി ബുദ്ധിമുട്ടും...
  നല്ല വരികള്‍... അതിനെക്കാള്‍ നല്ല ഉണ്ണി...
  അതികം ഒന്നും ഇനി എഴുതണ്ടാട്ടോ ....അസൂയകൊണ്ടാണ്.

  ReplyDelete
 15. ഓമനത്തമുള്ള കവിത.
  ആശംസകള്‍....

  ReplyDelete
 16. നിയാ ... ഒത്തിരി നല്ല വരികള്‍ ..എല്ലാരും പറഞ്ഞ പോലെ ഓമനത്തം നിറഞ്ഞ വരികള്‍ /...സ്വന്തക്കാരന്‍ തന്നെ അസൂയ പെട്ടു തുടങ്ങി ..ഒന്ന് സൂക്ഷിച്ചോള്ളൂ ....ഒരു അമ്മയുടെ പക്വതയും അനുഭവും നിഴലിക്കുന്നു വരികളില്‍ ....ഇനിയും എഴുതുക ....എല്ലാ ഭാവുകങ്ങളും നേരുന്നു !!!സ്നേഹം പ്രാര്‍ത്ഥന

  ReplyDelete
 17. പ്രിയപ്പെട്ട നിയ,
  നിയ നല്ലൊരു സുന്ദരന്‍ പേര്!നാട്ടില്‍ എന്റെ അയല്പക്കമാണല്ലോ.കരിവളയിട്ട പെണ്‍കുട്ടിയുടെ ചിത്രം മനോഹരമായിരിക്കുന്നു.അപ്പോള്‍,ഓണസമ്മാനം ഓണത്തിന് മുന്‍പേ കിട്ടിയോ!ഒരു യുവതിയുടെ മോഹങ്ങള്‍ വളരെ ഭംഗിയായി എഴുതിയിരിക്കുന്നു.ചിത്രം മാറ്റിയത് നന്നായി.
  ഖല്‍ബിലെ രാജകുമാരന് സുഖമാണല്ലോ.
  ആ മോളെ വാരിയെടുത്ത് ഓമനിക്കാന്‍ തോന്നുന്നു.
  സസ്നേഹം,
  അനു

  ReplyDelete
 18. nannayittudu ttoo,,,enthanu kunjuvavakalodokke orishtam thonnanathu ippo,,enthayalum karivalayum kolusumitta oru kunjine ?swapnam kanal oru sugamanalle

  ReplyDelete
 19. മനസില്‍ പെയ്തു കുതിരുന്ന പ്രണയത്തിന്‍റെ വര്‍ണമഴകള്‍!
  അവ ആത്മാവില്‍ ഊര്‍ന്ന് അധരത്തില്‍ കിനിഞ്ഞ് വരികളിലൂടെ ഒഴുകിവരുന്നു...

  ReplyDelete
 20. നല്ല വരികൾ!
  എല്ലാ വിധ ആശംസകളും.

  ReplyDelete
 21. കുട്ടിയെ മാറ്റിയപ്പോല്‍ കൂടുതല്‍ നന്നായി.

  ReplyDelete
 22. ജിഷാദേ അതികം അല്ല അധികം!

  ReplyDelete
 23. എന്താ നിയ അമ്മയാകാന്‍ തിടുക്കമായോ?
  അതോ...? ആശംസകള്‍!!!!

  ReplyDelete
 24. ഹ ഹ ഹ .... കെട്ട്യോന് അവിടെ രണ്ടാമതോന്നൂടെ കെട്ടണമെന്നും പറഞ്ഞു നടക്കുന്നു.... കേട്ട്യോള്‍ ദേ ഇവിടെ ഇങ്ങനെ.....കൊള്ളാം...കൊള്ളാം...
  പിന്നെ, ചെലവുണ്ടേ.........

  ReplyDelete
 25. അമ്മക്കിളിയുടെ താരാട്ട് കൊള്ളാം. ആശംസകള്‍.

  ReplyDelete
 26. ഉണ്ണിക്കാലടികള്‍ക്ക് വേണ്ടി തിടുക്കമായോ ??? ആശംസകള്‍

  ReplyDelete
 27. ഹായി നിയ ..
  പോസ്റ്റില്‍ കമന്റിയതിനു നന്ദി ..:)
  ഇത് രണ്ടാമത്തെ പ്രാവശ്യം ആണെന്ന് തോനുന്നു ഞാന്‍ ഇത് വഴി വരുന്നത്.....
  തുടര്‍ച്ചയായി പോസ്റ്റുകള്‍ വായിക്കാന്‍ പറ്റിയിട്ടില്ല .. ഇനി ശ്രമിക്കാം
  പോസ്ടികള്‍ ഒക്കെ നന്നായിരിക്കുന്നു ..
  ഹായി നിയ കുഞ്ഞൂസ് ആയോ എന്ന് മനസ്സിലായില്ല എങ്കിലും എന്റെ ആശംസകള്‍
  സ്നേഹപൂര്‍വ്വം...
  ദീപ്

  ReplyDelete
 28. ഹായ് നിയാ..
  പണി പറ്റിച്ചോ..?
  ജിഷാദ് ഒന്നും പറഞ്ഞില്ലാ..
  ഹും..അവനെ ഞാന്‍ കണ്ടോളാം..
  നല്ല വരികള്‍..എല്ലാ വിധ ആശംസകളും നേരുന്നു..

  ReplyDelete
 29. അമ്മമനസ്സില്‍ നിന്നൊഴുകിയിറങ്ങിയ മധുരം കിനിയുന്ന വരികള്‍...
  നന്നായിട്ടുണ്ട് നിയ.

  ReplyDelete
 30. നന്നായി മാതൃഭാവം നിറഞ്ഞ കവിത
  All the Best

  ReplyDelete
 31. ഹെന്റമ്മേ രണ്ടു കവികള്‍ ഒരേ കൂരയില്‍

  ReplyDelete
 32. നിയാ...കവിത മനോഹരമായിരിക്കുന്നു. ഹ്ര്'ദയത്തിന്റെ അടിത്തട്ടില്‍ നിന്നും വന്ന വരികളില്‍ കാവ്യാത്മകത്വം തിളങ്ങി നില്‍ക്കുന്നു.
  കൊച്ചുകൊച്ചു തിരുത്തലുകള്‍ നന്നായിരിക്കും .
  ഉദാ:-
  1. കുഞ്ഞി കരിവള...കുഞ്ഞിക്കരിവള എന്നാക്കണം
  2. കാലാലെന്‍ മടിയില്‍ എന്നാക്കണം
  3. യെന്‍ ഉദരത്തില്‍ എന്നുള്ളത് ..യെന്നുദരത്തില്‍ എന്ന് ലോപിപ്പിക്കണം
  4. സ്വപ്നങ്ങളേറെ......
  5. മെല്ലെത്തഴുകി...
  6. നില്‍കെ എന്നുള്ളത് ...നില്‍ക്കെ
  7. കൊതിയോടൊരു വാക്കു ചൊല്ലാനായ് എന്നാക്കണം
  8. വിതുമ്പുന്ന നിന്നധരംകണ്ടെന്നുള്ളം തുടിച്ചീടവേ ...
  9. നേര്‍ക്കുനേര്‍ നോക്കിക്കിടക്കവേ
  10. തിരികെ ഞാനെന്നുണ്ണിക്കു...
  ഈ തിരുത്തലുകള്‍ക്കു ശേഷം റീ പോസ്റ്റ് ചെയ്താല്‍ നന്നായിരിക്കും .ഭാവുകങ്ങള്‍
  പിന്നെ പോസ്റ്റിന്റെ വലതുഭാഗത്ത് ഒരു സുന്ദരന്റെ ഫോട്ടോ കൊടുത്തിരിക്കുന്നു. അയാള്‍ അത്ര വലിയ സുന്ദരനൊന്നുമല്ല കെട്ടോ.....

  ReplyDelete
 33. ഇനിയിപ്പൊ പച്ചമാങ്ങ പച്ചമാങ്ങ എന്നു പരഞ്ഞു കെട്ട്യോന്റെ പിന്നില്‍ നടക്കാം!മുന്‍‌കൂര്‍ ആശംസകള്‍.

  ReplyDelete
 34. നിയാ

  കവിതയെപ്പറ്റി വലിയ പിടിപാടൊന്നും ഇല്ല . എന്നാലും വരികളിലുള്ള വാത്സല്യവും പ്രതീക്ഷകളും ഒക്കെ സ്പര്‍ശിച്ചു . പിന്നെ എവിടെയും എന്തിനും ജിഷാദ് എന്ന അതിബുദ്ധിമാന്‍ (അതെ 'ബൂലോകത്തില്‍ ' ഞങ്ങള്‍ അങ്ങിനെയൊരു ടൈറ്റില്‍ ജിഷാദിനു കൊടുക്കുന്നുണ്ട് ) കൂടെയുണ്ടല്ലോ . ധൈര്യമായി ഇനിയും എഴുതൂ .

  ReplyDelete
 35. nalla Kavitha. aa vavem
  Onashamsakal

  ReplyDelete
 36. വരികള്‍ നന്നായിട്ടുണ്ട്...

  ReplyDelete
 37. ഇവിടെ വന്നു വായിച്ചു അഭിപ്രായവും നിര്‍ദേശവും നല്‍കിയ എന്റെ എല്ലാ നല്ല സുഹൃത്തുക്കള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. ഇനിയും നിങ്ങളുടെ പ്രോത്സാഹനം പ്രതീക്ഷിച്ചു കൊണ്ട് കൊച്ചു കൊച്ചു കവിതകളുമായി വീണ്ടും കാണാം.

  ReplyDelete
 38. കൊള്ളാം.. ആശംസകൾ മുൻ‌കൂറായി നേരുന്നു

  ReplyDelete
 39. ഹായ് നിയ, എന്റെ ബ്ലോഗില്‍ കമന്റിയതിന്റെ പുറകെ പിടിച്ചാണ് ഞാന്‍ ഇവിടെ വരുന്നത്. തുടക്കം തൊട്ടുള്ള എല്ലാ കവിതകളും വായിച്ചു. ആദ്യത്തെ കവിതയില്‍ നിന്നും നിയ വളരെ മുമ്പോട്ട് പോയിട്ടുണ്ട്. എങ്കിലും ഒരു സംശയം... എപ്പോഴും ഒരേ വിഷയം തന്നെ എഴുതിയാല്‍ ബോറടിക്കില്ലേ.... വളരെ ലളിതമായ വരികളാണ് നിയയുടെ കവിതകളുടെ പ്രത്യേകത. കുറച്ചു കൂടെ ശ്രദ്ധിച്ചാല്‍ നല്ല വിഷയങ്ങളും ഇതില്‍ എഴുതാന്‍ പറ്റും. ഒരു കാര്യം, എന്തെഴുതിയാലും ആ ലളിതമായ ശൈലി ഉപേക്ഷിക്കരുത്... എല്ലാ ഭാവുകങ്ങളും നേരുന്നു....

  ReplyDelete
 40. ആ കൊച്ചാണോ.. ഈ കൊച്ച്????

  ReplyDelete
 41. വാത്സല്യം തുളുമ്പുന്ന വരികള്

  ReplyDelete