8/25/2010

ഇരുളിന്‍ വാതില്‍


ഇല്ലെനിക്കീ ലോകത്ത്
വിരല്‍ ചൂണ്ടി അച്ഛനെന്നു പറയാനൊരാള്‍
യെന്‍ കൂട്ടുകാര്‍ക്കെല്ലാമുണ്ട്
സ്നേഹത്തിന്‍ നിറദീപമാം നന്മയുള്ളോരച്ഛന്‍
പഴിവാക്കാല്‍ മടുത്ത മനവുമായ്‌
എന്നിലെന്നും സ്നേഹത്തിന്‍ വാത്സല്യം പകരാനായ്
എന്നുമെന്‍ സര്‍വസ്സവുമായ് എനിക്കൊപ്പം-
ഉണ്ടായിരുന്നെന്‍ അമ്മയും ഇന്നെന്നെ തനിച്ചാക്കി
നിദ്രയിലാഴനീടവേ
വിണ്ണില്‍ ഞാനിന്നേകയായി മാറിനില്‍പൂ
ഭയമേറും കൂരിരുളിന്‍ നിശബ്ദയിലൂടെ
ഞാനിന്നേകയായ് നടന്നു നീങ്ങവേ
എന്നോയെന്‍ ചാരിലിരുന്നോരമ്മ ചൊല്ലി
ഇതുപോലോരമ്മയും വേണ്ടയിനീ ഭൂവില്‍
ഇരുളില്‍ മറതേടി അലയും
നീചര്‍ക്കുതന്‍ കാല്‍ച്ചുവട്ടില്‍
കിടന്നരയുവാനുള്ളതല്ലീ ജീവിതം
ഞാനിന്നോര്‍ത്ത് പൊയ് അമ്മതന്‍
കണ്ണീരിലാഴ്ന്ന വാക്കുകള്‍.

8/07/2010

ഉണ്ണിക്കാലടികള്‍കുഞ്ഞികരിവളയിട്ട കൈപിടിച്ചു ഞാന്‍
നിനക്ക് പിച്ചടിയോരങ്ങളില്‍ കൂട്ടായ്
പിച്ചവെച്ചു മുന്നേറിനാല്‍ നിന്‍
പിഞ്ചു കാലില്‍ നോവകറ്റാന്‍
സര്‍വസവുമായി വന്നെന്‍ ചാരെ നീ
ചില്‍ ചില്‍ കിലുങ്ങുന്ന കൊലുസിട്ട
കാലാലെന്‍ മടിയില്‍ നീ മയങ്ങീടവേ
നിന്‍ തലമുടിയിഴകള്‍ക്കിടയിലൂടെ
സ്വപ്നങ്ങളേറെ കുറിച്ചിട്ട കൈവിര-
ലിനാല്‍ മെല്ലെത്തഴുകി ഞാനിരിക്കെ
പേറ്റുനോവിന്‍ കാഠിന്യമറിഞ്ഞ
യെന്നുദരത്തില്‍മേല്‍
നനുനനുത്ത കൈവിരലിനാല്‍
പിഞ്ചോമനേ നീ താളം പിടിച്ചീടവേ
ആഹ്ലാദത്തിന്‍ മുള്‍ മുനയിലേറി
ഞാന്‍ നില്‍ക്കെ
കൊതിയോടൊരു വാക്കു ചൊല്ലാനായ്
വിതുമ്പുന്ന നിന്നധരംകണ്ടെന്നുള്ളം തുടിച്ചീടവേ
ഉണങ്ങിയ ചെറു ചുണ്ടുകള്‍ക്കിടയി-
ലൂടെ പതിയെ വിരലിനാല്‍
ഞാന്‍ താളമിട്ടീടവേ
മധുരമേറുമൊരു പുഞ്ചിരി
മാത്രം സമ്മാനിച്ചെന്‍
നേര്‍ക്കുനേര്‍ നോക്കിക്കിടക്കവേ
തിരികെ ഞാനൊന്നുണ്ണിക്കു
നല്‍കീ സ്നേഹത്തിലാര്‍ന്നൊരു ചുംബനം.

5/16/2010

മൌനമായ്


എന്നും നീയെന്‍ സ്വപ്നങ്ങളില്‍
നിറഞ്ഞു നില്‍ക്കുന്നൊരു
മായാ ചിത്രമായ് മാറവെ
നേരില്‍ കാണാന്‍ കൊതിയേറും
നിമിഷങ്ങള്‍ കടന്നു വന്നിടുന്നു
നേര്‍ത്ത തേങ്ങലോടെ
മൌനത്തിലാഴ്ന്നു
ഞാന്‍ നില്‍ക്കവേ
എന്‍ ഹൃദയത്തെ
സ്പര്‍ശിച്ച
ഏകാന്തതയുടെ
മുള്‍മുനയില്‍ ഞാന്‍
നില്‍ക്കുബോളും
എന്‍ ഹൃദയത്തില്‍...
എന്‍ചാരെ
നീ ഉണ്ടെന്നു ഞാന്‍
അറിയാതെ മോഹിച്ചീടുന്നു
ആഗ്രഹിച്ചീടുന്നു.

5/06/2010

പനിനീര്‍ മലരേ


ഹേ ! ചുവന്ന പനിനീര്‍ മലരേ....
സുഗന്ധം വിടര്‍ത്തുമാ നിന്‍
മുഖമോര്‍ത്താലെന്നില്‍
വിരിയുമാഹ്ലാദത്തിന്‍
ചിരിമണികള്‍ .
ഞാനിന്നോര്‍ത്തുവെച്ചൊരായിരം സ്വപ്നങള്‍ ...
പൂത്തുലയും നേരം ... യെന്‍ മനസ്സിന്‍
അകത്തളങളിലായ് നിറയും
പനിനീരില്‍ നിന്‍ മുഖത്തിന്‍ നറുപുന്ചിരി...
കണ്ടിടുന്നു ഞാന്‍.

4/30/2010

എന്‍ വേദന


അടുക്കാന്‍ ശ്രമിക്കുത്തോറും ...
പിരിയുമെന്നോര്‍മ്മയെന്നില്‍ .
അകലാന്‍ ശ്രമിക്കുത്തോറും ...
അടുക്കന്‍ കൊതിയെറും നിന്നില്‍ .
എന്തിനെന്നറിയില്ല....
എന്നിരുന്നാലും .......
എന്നും എന്‍ ജീവിതത്തില്‍
നിന്‍ സ്വരങളില്‍ നിറഞീടുന്ന
താളവും ഈണവും കൊതിച്ചീടുന്നു ഞാന്‍ .
കാലാന്തരം നീ എന്നില്‍ ഉണ്ടാകണ.....
മെന്നറിയാതെ മോഹിച്ചിടുന്നിതാ ഞാന്‍ ....
എന്നാല്‍ വിധി നമ്മെ അകറ്റിടുമോ???
അറിയില്ല....അറിയില്ല.....
ഇനിയെന്‍ വിധിയെന്തന്നറിയില്ല...
കാലാന്തരം എന്നില്‍ നീയില്ലെന്നോര്‍ക്കുബോള്‍ ...
അറിയാതെ..... അറിയാതെ....
ഉള്ളിന്‍നുള്ളില്‍ നിന്നൊരു
ഗദ്ഗദത്തിന്‍ നോവറിഞീടുന്നു ഞാന്‍ .

4/20/2010

മിന്നാമിനുങ്ങ്


വിജനമാം പുല്‍മേട്ടില്‍
തനിയെ ഇരുന്നു ഞാനെന്‍
നന്മയെ ചൊല്ലി
ഗദ്ഗദപ്പെടും നേര
മെന്‍ മൂകമാം മനസ്സിന്‍
വിങ്ങലകറ്റാനായ്....
ഒരിറ്റു ശാന്തിക്കായ് ....
മനമലയും നേര
മെന്നെരികില്‍ വന്നൊരാ...
മിന്നാമിനുങ്ങുകള്‍ മൂളിപ്പാടി
യെന്‍ മുന്നില്‍ .
മൂളും മിന്നാമിനുങ്ങു
ചൊലുത്തും പ്രകാശ
മെന്‍ നന്മത്തന്‍ സ്വാന്ത
നമാണെന്നു തോന്നിപ്പോയ
ശ്വാസത്തിന്‍ വെളിച്ചം
പരത്തിയിതാ....
വിജനമാം പുല്‍മേട്ടിലാമിന്നും
മിന്നാമിനുങ്ങുകള്‍ .

4/10/2010

പൂന്തോട്ടം


അഴകിന്‍ വര്‍ണ്ണച്ചിറകുവിടര്‍ത്തും ...
വാര്‍മഴവില്ലൊരു പൂന്തോട്ടം .
സ്വപനക്കൂട്ടില്‍ തനിച്ചുറങ്ങും....
മൈനപ്പെണ്ണിന്‍ പൂന്തോട്ടം .
കൊതിയൂറുന്നൊരു കാഴചയുമേകി....
ചാഞ്ചാടുന്നൊരു പൂന്തോട്ടം .
മാനവനേത്രം വണ്ടായമൃതം ...
നുകരും മഴവില്‍ പൂന്തോട്ടം.

4/03/2010

നിനക്കായ് മാത്രം


ഇന്നു ഞാന്‍ മോഹിച്ചിടുന്നു...
എന്നും നീയെന്നരികില്‍ ഉണ്ടെങ്കിലെന്ന്.
ഒന്നായ് നാം നൈതുകൂട്ടിയ സ്വപ്നങ്ങള്‍ക്കൊടുവില്‍ ...
എന്നെ മാത്രം തനിച്ചാക്കിയതെന്തെ....
ദൂരേക്ക് മാഞ്ഞതെന്തെ...
ഇന്നും നിന്‍ ഓര്‍മ്മകള്‍ ...
എന്നെ തഴുകിയുണത്തീടുബോള്‍ ...
എന്‍ കവിളിണയില്‍ കണ്ണുനീര്‍ പൊഴിഞ്ഞിടുന്നു...
നീ പറയാതെ പറഞ്ഞ മൊഴികളും ...
ഞാന്‍ കാണാതെ കണ്ട മിഴികളും ...
ഇന്നൊരു ഓര്‍മ്മമാത്രമായ് മാറവെ...
എന്‍ ഹ്രിദയത്തിലാഴ്ന്നിറങ്ങുന്നൊരു...
കൂരബുപ്പോലെ...
ഇന്നു ഞാന്‍ ആ വിരഹത്തിന്‍ ...
നോവറിഞ്ഞിടുന്നു...
നെഞൊടുച്ചേര്‍ത്ത്...
ഞാന്‍ നിന്നെ പ്രണയിക്കുകയാണ്...
എന്നിട്ടും ...എന്തേ...എന്‍ പ്രിയനേ...
നീയെന്‍ വേദനയറിയാതെ പോകുന്നു...
വിറയാര്‍ന്ന ശബ്ദത്തില്‍ നീ...
വിടച്ചൊല്ലി പിരിയുംബോള്‍...
നീ അറിയാതെ നിന്നെയും...
കാത്തു ഞാന്‍ നില്‍പ്പൂ...
ഹ്രിദയം പറിച്ചെടുത്ത നോവുമായ്...
നീ അകന്ന ആ വഴിയരികിലല്‍ ഞാന്‍ കാത്തിരിപ്പൂ...
നിന്‍ സാമിഭ്യത്തിനായ് ...
ഒരു സ്വാന്തനത്തിനായ് ...
ഒരു തലോടലിനായ്....
പതിഞ്ഞെരു തേങ്ങലോടെ...നിന്‍ കറയറ്റാ സ്നേഹത്തിനായ്...
കാത്തിരിപ്പൂ ഞാന്‍ ....
നിനക്കായ് മാത്രം പ്രിയതമാ.... നിനക്കായ് മാത്രം .

3/30/2010

പ്രണയം


സ്നേഹം കാറ്റായ് വീശിടുബോള്‍ ....
കാറ്റിന്‍ സുഗന്ധം ഞാനറിഞീടുന്നു.
സുഗന്ധം സത്യമെന്നോര്‍ത്തിടുബോള്‍ ...
സത്യം ദൈവമാണെന്നറിഞീടുന്നു.
ദൈവം പ്രകാശമായിടുബോള്‍ ...
പ്രകാശം പ്രണയമായി ജ്വലിച്ചീടുന്നു.

സ്നേഹം കാറ്റായ് മെയ്യില്‍ തഴുകീടും ...
സുഗന്ധം സത്യമായ് കണ്ണില്‍ മാറിടും .
ദൈവം പ്രകാശമായ് വിണ്ണില്‍ തിളങ്ങിടും ....
ഈ ശോഭയില്‍ പ്രണയം മന്സ്സിലാളിക്കത്തിടും .

മതേ....
ജീവിതത്തിലെന്നും ...
തിളങ്ങിനില്‍ക്കുമാ...
പ്രകാശമാണീ....
പ്രണയം .

3/24/2010

എന്‍ പ്രണയം


കാറ്റായ് തഴുകിടും ...
കരളായ് തുടിക്കും ...
കുളിരായ് നിറയ്ക്കും ...
കനലായ് എരിഞിടുമെന്‍ പ്രണയം .

മഴയായ് ചൊരിയും ...
മലരായ് വിടരും ...
മഞ്ഞായ് പൊഴിയും ...
മൌനമായ് ആടുമെന്‍ പ്രണയം .

3/20/2010

ഇരുളിന്‍ വാതില്‍


ആര്‍ക്കോ വേണ്ടി, അറിയില്ല....
എന്തിനോ വേണ്ടി, അറിയില്ല....
രാഷ്ട്രിയമെന്ന ഇരുളിന് വാതിലില്‍ കൂടി...
കൈപിടിച്ചുയര്‍ത്തിടുന്നു...
കൊച്ചു കൊച്ചു സഖാക്കളേയെന്നു വിളിച്ചിടുന്നു.
തെറ്റേത്.... ശരിയെത് .....
എന്നറിയാത്ത പ്രായത്തില്‍ ....
രാഷ്ട്രീയമെന്ന വാതില്‍ക്കല്‍ ...
ചെന്നു നില്‍ക്കുന്നതാരോ ?
നിരന്തരം സാധുക്കള്‍ ബലിയാടാവും നേരം ....
മുഖ്യര്‍ പിന്നിലിരുന്ന് ചരടുവലിക്കും നേരം ....
സാധു ജനകുടുംബം .....
കണ്ണീര്‍ പൊഴിക്കും നേരം...
മുഖ്യര്‍ നേടുന്നു പലതും ആ ജീവനു പകരമായ്.

3/16/2010

സ്നേഹത്തിന്‍ സുഗന്ധംഎന്നോ മയങ്ങിയ...
നിലാവെളിച്ചത്തില്‍...
എന്നെ തഴുകാനായ്...
വന്നെത്തിയ...
സ്നേഹത്തിന്‍ സുഗന്ധമാം...
ഇളം തെന്നല്‍,
എന്നിലാ തെന്നല്‍...
ഈണത്തിലും താളത്തിലും...
തഴുകിയപ്പോള്‍...
എന്‍ ചുണ്ടില്‍ വിടര്‍ന്നു...
സ്നേഹത്തിന്‍ ശ്രുതിമധുരം.

കാറ്റാല്‍ ആടിക്കളിക്കും...
എന്‍ കാര്‍കൂന്തല്‍...
ആര്ക്കോ വേണ്ടി...
അലഞിടുബോള്‍...
ഞാനറിഞു വിണ്ണിലെ സത്യം...
സുഗന്ധം വിടര്‍ത്തും...
തെന്നല്‍ പ്രണയമാണെന്ന സത്യം.

3/10/2010

മഴത്തുള്ളി


കോരിച്ചൊരിയുമാമഴ...
യിലാ കുളിച്ചു നില്‍ക്കു...
ന്ന ചെടിയിലകള്‍...
ക്കുമേലറ്റു നില്ക്കു...
മാ മഴത്തുള്ളികള...
റ്റത്തു തൂങ്ങീടവേ...
ഈയിളം വെയില്‍....
ശോഭിക്കുന്നവ....
ചോദിച്ചിടുമെ...
ന്താണു പ്രണയം .

3/06/2010

വേര്‍പാട്


ഒരുപ്പറ്റം കൂട്ടത്തില്‍ നിന്നാദ്യമായൊരു വേര്‍പാടിന്‍ ...
നൊബരമറിഞൂ ഞാന്‍ .
കൂട്ടായ് നടന്നതും കൂട്ടായ് ചിരിച്ചതും ...
കരയുബോളെന്‍ താങായ്... തലൊടലായ്....
ചാരത്തു നിന്നോര്‍മ്മകള്‍ സ്നേഹത്തിന്‍ പ്രതീകമായ്.
ഒരോരോ നാഴികയും പിന്നിടുബോളെന്‍ ...
മനസ്സിലാരോ മന്ത്രിക്കുകയായ്...
നാം പിരിയുകയായ്..... നാം പിരിയുകയായ്....
എന്നാ കൂരബുപോലാ ഷബ്ധം ....
എന്‍ മനസ്സില്‍ കിടന്നെരിയുന്നു....
എന്‍ സ്വപനങളെ വെണ്ണിറാക്കി കിടന്നെരിയുന്നു.

3/04/2010

വിരഹ വേദന


വിരഹ വേദനതന്‍ ഒരുപൊലറിഞിടുന്നവരായി നാം .....
കരകാണാകടലിനക്കരെയും .....
ഇക്കരെയുമായി നിന്നിടവേ.....
ശ്വാസനിശ്വാസങളടക്കി...
ഉള്ളിലെ വേദനകളൊതുക്കി....
ഇന്നു നാം കണ്ണുനീര്‍ തുള്ളികള്‍ക്കു....
കൂട്ടുക്കാരായി മാറിടവേ....
എന്നിട്ടും യെന്‍ പ്രിയനേ....
എന്തേ നീയെന്നരികില്‍ വന്നില്ല....
എന്നെരികില്‍ വന്നു ചേരാന്‍ ...
ഇനിയും വൈകുവതെന്തെ.....