
വിജനമാം പുല്മേട്ടില്
തനിയെ ഇരുന്നു ഞാനെന്‍
നന്മയെ ചൊല്ലി
ഗദ്ഗദപ്പെടും നേര
മെന്‍ മൂകമാം മനസ്സിന്
വിങ്ങലകറ്റാനായ്....
ഒരിറ്റു ശാന്തിക്കായ് ....
മനമലയും നേര
മെന്നെരികില് വന്നൊരാ...
മിന്നാമിനുങ്ങുകള്‍ മൂളിപ്പാടി
യെന്‍ മുന്നില്‍ .
മൂളും മിന്നാമിനുങ്ങു
ചൊലുത്തും പ്രകാശ
മെന്‍ നന്മത്തന് സ്വാന്ത
നമാണെന്നു തോന്നിപ്പോയ
ശ്വാസത്തിന് വെളിച്ചം
പരത്തിയിതാ....
വിജനമാം പുല്മേട്ടിലാമിന്നും
മിന്നാമിനുങ്ങുകള്‍ .
മിന്നാമിനുങ്ങിന്റെ മൂളല്‍ ???....പുതിയൊരു പ്രയോഗം...!!!!നന്നായിരിക്കുന്നു
ReplyDeleteഗദ്ഗദപ്പെടും നേര
ReplyDeleteമെന്‍ മൂകമാം മനസ്സിന്
വിങ്ങലകറ്റാനായ്....
ഒരിറ്റു ശാന്തിക്കായ് ....
ഇതുപോലയുള്ള നല്ല കവിതകള്‍ മനശാന്തി നല്കുന്നു.!!
manassantikkayi...
ReplyDeleteമിന്നാമിനുങ്ങിനും ആവും നമ്മുടെ നോവകറ്റാന്‍..... കവിതയില്‍ മിന്നാമിനുങ്ങ് മിന്നുന്നു .
ReplyDeleteആശംസകള്‍
ReplyDeleteNice..!
ReplyDeleteആശംസകള്‍ :)
ReplyDeleteചില അക്ഷരത്തെറ്റുകളുണ്ട്, വരികളൊന്നും ചേരാത്തത് പോലെ.
ReplyDeleteആശംസകള്‍.
മനസ്സിലെ നന്മകൾ ഓർത്ത ഗദ്ഗദം .ഓർമ്മയിൽ ചാരെ മിന്നിയെത്തി വെളിച്ചമേകുന്ന മിന്നാമിനുങ്ങുകൾ..... നന്മയുള്ള മനസ്സുകൾക്ക് എന്നും ജീവിതത്തിൽ സാന്ത്വന മേകിയത് ഇത്തരം പൂർവ്വകാലം ചെയ്ത നന്മകളുടെ നുറുങ്ങു വെട്ടങ്ങളാണ് തീർച്ച .. ആശംസകൾ
ReplyDeleteവിജനമാം പുല്മേട്ടില്
ReplyDeleteതനിയെ ഇരുന്നു ഞാനെന്‍
നന്മയെ ചൊല്ലി
ഗദ്ഗദപ്പെടും നേര..
...............
നന്മ നല്ലതല്ലെ...?
ഇന്നില്ലാത്തതും അതു തന്നെ...!!
അതുള്ള ഒരാൾ തന്റെ നന്മയെ ഓർത്ത് ഗദ്ഗദ(സങ്കട) പ്പെടുന്നതെന്തിന്...?
ആശംസകൾ...
"മനമലയും നേര
ReplyDeleteമെന്നെരികില് വന്നൊരാ...
മിന്നാമിനുങ്ങുകള്‍ മൂളിപ്പാടി
യെന്‍ മുന്നില്‍"
അരികിൽ മുന്നിൽ ഇങ്ങനെ ഒരു വിഷയത്തിനു തന്നെ രണ്ടു പിരിവ് ഒഴിവാക്കുക..
പുൽമേട്ടിൽ രാത്രിയാണു ഒറ്റക്കിരുന്നതെങ്കിൽ..മിന്നാമിനുങ്ങ് ശരിയാകും..പകലാണെങ്കിൽ പാളും..
വിഷാദം തുടിക്കുന്ന വരികൾ..
ആശംസകൾ
nannayi ..ee kunju velichapottu..
ReplyDeleteതുടരെ തുടരെ എഴുതുക നന്നാകും
ReplyDeleteനീനയുടെ കമന്റിനോട് യോജിക്കുന്നു. കൊള്ളാം...!! ഒന്ന് കൂടി മനസ്സിരുത്തിയിരുന്നെങ്കിൽ മനോഹരമായെനേ..!!
ReplyDeleteനല്ല വരികൾ.. ഇനിയും നന്നാക്കാൻ കഴിയും.. പിന്നെ ഞാൻ പണ്ട് പഠിച്ചത് തൃപ്രയാർ പോളിടെക്നിക്കിൽ ആയതിനാൽ നാട്ടികയോട് ഒരു നൊസ്റ്റാൾജിയ ഉണ്ട് കേട്ടോ..
ReplyDeleteപെട്ടെന്ന് തീര്‍ന്ന പോലെ. കുറച്ചുകൂടെ തീവ്രത അടുത്ത കവിതയില്‍ വരുത്തൂ!
ReplyDeleteആശംസകള്‍ :)
ആശംസകള്‍ :)
ReplyDeleteനന്മയെചൊല്ലി ഗദ്ഗദപ്പെടുന്നത് എന്തിനെന്ന് മനസ്സിലായില്ല.
ReplyDeleteഅക്ഷരത്തെറ്റ് ശ്രദ്ധിക്കുമല്ലൊ?
വായിച്ചു ....കൊള്ളാം ഈ മിന്നാനിനുങ്ങ്!!
ReplyDeleteനിയ....കൊള്ളാം...കൂടുതല്‍ എഴുതു...
ReplyDeleteആശംസകള്‍...
ആശംസകൾ...
ReplyDeleteമിന്നാമിനുങ്ങിന്റെ ആവര്‍ത്തനം ഒഴിവാക്കാമായിരുന്നു. പിന്നെ കവിത ഇടയ്ക്ക് നിര്‍ത്താതെ ഒറ്റയടിക്കു പറഞ്ഞു തീര്ക്കൂന്നതായിരുന്നു നല്ലത്.
ReplyDeleteജീവിതത്തിന്റെ ഒറ്റ ശ്വാസത്തിലുള്ള പ്രസന്നതയായേനെ അത്.
കവിത്വം തെളിഞ്ഞ് വരട്ടെ.
നന്മയുടെ സാന്ത്വനമായി മനസ്സിലെന്നും മിന്നാമിനുങ്ങുകള്‍ മിന്നിപ്പറക്കട്ടെ..
ReplyDeleteആശംസകള്‍
ഭാവുകങ്ങള്‍...
ReplyDeleteആശംസകള്‍..!!
ReplyDeleteസ്വന്തം നന്മയെ കുറിച്ചോര്‍ത്തു തന്നെയാവും നമുക്ക് ഗദ്ഗദപ്പെടേണ്ടി വരിക അല്ലേ? നമ്മിലെ ആ നന്മയെ ആരും മനസ്സിലാക്കാന്‍ കൂട്ടാക്കുന്നില്ലല്ലോ എന്നോര്‍ത്ത്.
ReplyDeleteനല്ല ഒരു കവിത അവതരിപ്പിച്ച കൂടുകാരിക്ക് എന്റെ എല്ലാ ആശംസകളും നേരുന്നു .................. മിന്നാമിനുങ്ങ് എന്ന പ്രയോഗം തികച്ചും ഒരു പ്രത്യേകത ഉള്ളവയാക്കുന്നു.
ReplyDeleteകളിച്ചും ചിരിച്ചുല്ലസിച്ചും കടന്നു പോയ ആ കുട്ടിക്കാലം തിരികെ വരുമെങ്കില്‍ ഞാന്‍ എന്റേതായ എല്ലാം ഈ ലോകത്തിനു സമര്‍പ്പിക്കാം
ReplyDeleteഎന്ന് പാടിയ കവിയുടെ കപടത നമുക്ക് വേണ്ട എനിക്കുള്ളതെല്ലാം നില നിര്‍ത്തി ആ കുട്ടിക്കാലം തിരിച്ചു തരാന്‍ ആര്‍ക്കെങ്കിലും കഴിയുമോ
ആ സൗഹൃദം ആണ് ഞാന്‍ ആഗ്രഹിക്കുന്നത്