4/30/2010

എന്‍ വേദന


അടുക്കാന്‍ ശ്രമിക്കുത്തോറും ...
പിരിയുമെന്നോര്‍മ്മയെന്നില്‍ .
അകലാന്‍ ശ്രമിക്കുത്തോറും ...
അടുക്കന്‍ കൊതിയെറും നിന്നില്‍ .
എന്തിനെന്നറിയില്ല....
എന്നിരുന്നാലും .......
എന്നും എന്‍ ജീവിതത്തില്‍
നിന്‍ സ്വരങളില്‍ നിറഞീടുന്ന
താളവും ഈണവും കൊതിച്ചീടുന്നു ഞാന്‍ .
കാലാന്തരം നീ എന്നില്‍ ഉണ്ടാകണ.....
മെന്നറിയാതെ മോഹിച്ചിടുന്നിതാ ഞാന്‍ ....
എന്നാല്‍ വിധി നമ്മെ അകറ്റിടുമോ???
അറിയില്ല....അറിയില്ല.....
ഇനിയെന്‍ വിധിയെന്തന്നറിയില്ല...
കാലാന്തരം എന്നില്‍ നീയില്ലെന്നോര്‍ക്കുബോള്‍ ...
അറിയാതെ..... അറിയാതെ....
ഉള്ളിന്‍നുള്ളില്‍ നിന്നൊരു
ഗദ്ഗദത്തിന്‍ നോവറിഞീടുന്നു ഞാന്‍ .

29 comments:

 1. താളവും ഇണവും കൊതിക്കുക . കിട്ടുന്നത് കൊണ്ട് മനസ്സ് നിറക്കുക; ആരുടേയും മനസ്സിനെ (കണ്ണീരു കൊണ്ട്) നിറക്കാതിരിക്കുക.

  ReplyDelete
 2. കാലാന്തരം എന്നില്‍ നീയില്ലെന്നോര്‍ക്കുബോള്‍ ...
  അറിയാതെ..... അറിയാതെ....
  ഉള്ളിന്‍നുള്ളില്‍ നിന്നൊരു
  ഗദ്ഗദത്തിന്‍ നോവറിഞീടുന്നു ഞാന്‍ .

  ചേര്‍ത്തുപിടിക്കുക. ഇല്ലാതാകാന്‍ അനുവദിക്കരുത്..

  ReplyDelete
 3. നോവറിയുന്നു ഞങ്ങളും

  ReplyDelete
 4. എന്‍വേദന' എന്ന താങ്കളുടെ കവിത ഞാന്‍ വായിച്ചു.ഇതൊരു ജീവിതത്തിന്റെ ഭാഗഭാക്കാണ്. ക്ളീഷെയുണ്ട് ഈ കവിതയില്‍ . ഈ വേവലാതി എന്തിനാണ്കവയത്രി..?അടുപ്പവും ,അകല്‍ച്ചയും ജീവിത വീഥിയില്‍ പതിവാണ്. അല്ലെങ്കില്‍ ജീവിതത്തിനു എന്ത് പ്രസക്തി അല്ലേ..?Prof. M. ക്ര്യഷ്ണന്‍ നായര്‍ സാര്‍ ഒരിക്കല്‍ പറയുകയുണ്ടായി ഏത് ആള്‍ക്കൂട്ടത്തില്‍ നിന്നാലും നാം ഒറ്റക്കാണെന്ന ചിന്തിതി നമ്മളെ അലട്ടുമെന്ന്.നന്ദി...

  ReplyDelete
 5. കാലാന്തരം എന്നില്‍ നീയില്ല .. എവിടെ പോകുന്നു ? അതോ മാറ്റിക്കളയാന്‍ പ്ലാനുണ്ടോ ?

  ReplyDelete
 6. വരികൾ കൊള്ളാം..

  ReplyDelete
 7. നിയ,

  ഭാവിയിൽ ഭയവും,
  ഭൂത സ്വപനങ്ങളും
  വർത്തമാനത്തിലെ നെഞ്ചിടിപ്പും

  കൊള്ളാം, ആശയോടെ ജീവിക്കുക.

  പിന്നെ,

  ഹോം പേജിൽ ഒരു പോസ്റ്റ്‌ മാത്രം കൊടുക്കുക.
  ജാലകം, തനിമലയാളം എന്നിവയിൽ അംഗമാകുക.
  മറുമൊഴിയിൽ അംഗമല്ലെങ്കിൽ, അംഗമാകുക.

  ReplyDelete
 8. ഭാവുകങ്ങള്‍

  ReplyDelete
 9. എന്നാല്‍ വിധി നമ്മെ അകറ്റിടുമോ???
  അറിയില്ല....അറിയില്ല.....
  ഇനിയെന്‍ വിധിയെന്തന്നറിയില്ല

  നിയ എന്തിനാ ഇത്രയും ഭയം....
  ഒന്നും പേടിക്കണ്ട ട്ടോ

  ReplyDelete
 10. വരാനുള്ളതിനെ തന്റേടത്തോടെ നേരിടുക.
  വെറുതെ ആകുലപ്പെടാതെ മുന്നോട്ട്‌....

  ReplyDelete
 11. ഇതൊരു ക്രിട്ടിക്കല്‍ സിറ്റ്വേഷന്‍ ആണല്ലോ..?


  കാലം എല്ലാറ്റിനേയും വിഴുങ്ങിക്കളയുന്ന
  ഒരു വമ്പന്‍ തിമിംഗലമാണ്..!
  രുചിയേറിയ പ്രണയവും,വേര്‍പാടും,നിരാശതയും അതിനിഷ്ടം‍ ..
  വിധിയെപ്പോലും വെറുതെ വിടാത്ത നീലത്തിമിംഗലം..!

  ReplyDelete
 12. ഇനിയെന്‍ വിധിയെന്തന്നറിയില്ല...
  കാലാന്തരം എന്നില്‍ നീയില്ലെന്നോര്‍ക്കുബോള്‍ ...
  അറിയാതെ..... അറിയാതെ....
  ഉള്ളിന്‍നുള്ളില്‍ നിന്നൊരു
  ഗദ്ഗദത്തിന്‍ നോവറിഞീടുന്നു ഞാന്‍

  ReplyDelete
 13. എന്റെ പ്രിയസുഹൃത്തുക്കളെ.....

  ഇവിടെ വന്നു അഭിപ്രായം പറഞ്ഞ എല്ലാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി... ഇനിയും നിങ്ങളുടെ വിലയേറിയ അഭിപ്രായവും നിര്‍ദേശങ്ങളും പ്രതീക്ഷിക്കുന്നു.

  ReplyDelete
 14. ഈ നിമിഷങ്ങള്‍ തന്നെ സത്യം .

  best wishes

  ReplyDelete
 15. നല്ല കവിത നാളെയും ജീവിക്കുന്നു.
  നിങ്ങളും ജീവിക്കുക. ആശ തീരും വരെ.
  അല്ലാഹു അനുഗ്രഹിക്കട്ടെ.
  ആശംസകള്‍.

  ReplyDelete
 16. അകലാന്‍ ശ്രമിക്കുത്തോറും ...
  അടുക്കന്‍ കൊതിയെറും നിന്നില്‍ .

  ReplyDelete
 17. നല്ല വരികൾ ദൈവം അനുഗ്രഹിക്കട്ടെ... ഭാവുകങ്ങൾ

  ReplyDelete
 18. ആശയം ആവര്‍ത്തിക്കുന്നതു നന്നല്ല

  ReplyDelete
 19. ജിഷാദിന്റെ കവിതകളിലെ കാമുകി ഇയ്യാള്‍ ആണല്ലേ ...അവസാനം സര്‍വശക്തന്‍ അനുഗ്രഹിച്ചു നിങ്ങള്‍ ഒന്നായല്ലോ ...ദൈവത്തിനു സ്തുതി ....ഈ കവിതയില്‍ ആ ഭയം ശരിക്കും നിഴലിച്ചു കാണുന്നു ....

  ReplyDelete
 20. സ്നേഹത്തിന്റെ ആകുലതകള്‍ ......നന്നായി ട്ടോ

  ReplyDelete
 21. കൊള്ളാം കേട്ടോ ഇനിയും എഴുതുക.....

  ReplyDelete