
ഇല്ലെനിക്കീ ലോകത്ത്
വിരല്‍ ചൂണ്ടി അച്ഛനെന്നു പറയാനൊരാള്‍
യെന്‍ കൂട്ടുകാര്‍ക്കെല്ലാമുണ്ട്
സ്നേഹത്തിന്‍ നിറദീപമാം നന്മയുള്ളോരച്ഛന്‍
പഴിവാക്കാല്‍ മടുത്ത മനവുമായ്
എന്നിലെന്നും സ്നേഹത്തിന്‍ വാത്സല്യം പകരാനായ്
എന്നുമെന്‍ സര്‍വസ്സവുമായ് എനിക്കൊപ്പം-
ഉണ്ടായിരുന്നെന്‍ അമ്മയും ഇന്നെന്നെ തനിച്ചാക്കി
നിദ്രയിലാഴനീടവേ
വിണ്ണില്‍ ഞാനിന്നേകയായി മാറിനില്‍പൂ
ഭയമേറും കൂരിരുളിന്‍ നിശബ്ദയിലൂടെ
ഞാനിന്നേകയായ് നടന്നു നീങ്ങവേ
എന്നോയെന്‍ ചാരിലിരുന്നോരമ്മ ചൊല്ലി
ഇതുപോലോരമ്മയും വേണ്ടയിനീ ഭൂവില്‍
ഇരുളില്‍ മറതേടി അലയും
നീചര്‍ക്കുതന്‍ കാല്‍ച്ചുവട്ടില്‍
കിടന്നരയുവാനുള്ളതല്ലീ ജീവിതം
ഞാനിന്നോര്‍ത്ത് പൊയ് അമ്മതന്‍
കണ്ണീരിലാഴ്ന്ന വാക്കുകള്‍.